ദില്ലി:പുല്‍വാമയില്‍ സൈനികര്‍ക്കു നേരെയുണ്ടായത് ഭീരുത്വം നിറഞ്ഞ,നിന്ദ്യമായ ആക്രമണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും രാജ്യം മുഴുവന്‍ ധീരരക്തസാക്ഷികളുടെ കുടുംബങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.പാക് പിന്തുണയുള്ള ജെയ്‌ഷെ മുഹമ്മദാണ് അക്രമണം നടത്തിയതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.രാജ്‌നാഥ് സിങ് നാളെ ശ്രീനഗറില്‍ എത്തും.ദേശീയ അന്വേഷണ ഏജന്‍സിയുടെ 12 അംഗ സംഘം നാളെ രാവിലെ പുല്‍വാമയിലേക്ക് തിരിക്കും.മറക്കാനാവാത്ത തി
രിച്ചടി നല്‍കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
അതേസമയം രാജ്യ സുരക്ഷയില്‍ സര്‍ക്കാര്‍ വിട്ടു വീഴ്ച ചെയ്‌തെന്ന് കോണ്‍ഗ്രസ്.കശ്മീരിലെ ഭീകരാക്രമണം ഭീരുത്വമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സൈനികരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ രാഹുല്‍ ഗാന്ധി മുറിവേറ്റവര്‍ വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നതായും അറിയിച്ചു.
ഇത് രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും സംഭവം തന്നെ മുറിവേല്‍പ്പിച്ചെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഇതുവരെ 44 ജവാന്‍മാര്‍ മരിച്ചു.നിരവധി പര്‍ക്കു ഗുരുതര പരിക്കേറ്റിട്ടുണ്ട്.