തിരുവനന്തപുരം:അമ്പൂരിയില്‍ യുവതിയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍. പൂവാര്‍ സ്വദേശിനി രാഖിമോളുടെ മൃതദേഹമാണ് അമ്പൂരി തോട്ടുമുക്ക് എന്ന സ്ഥലത്ത് കണ്ടെത്തിയത്. രാഖിയുടെ സുഹൃത്തായ അഖിലിന്റെ വീടിനു സമീപത്തെ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേര്‍ നിരീക്ഷണത്തിലാണ്.
ജൂണ്‍ 21 -നാണ് രാഖിമോളെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു.രാഖിമോളുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരി സ്വദേശിയായ അഖിലിനെ ഇവര്‍ നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് അമ്പൂരി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഖിലിന്റെ വീടിനടുത്ത പറമ്പില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോലീസ് പുറത്തെടുത്തു.