ചെന്നൈ:പെണ്‍കുട്ടികളുടെ കുളിമുറിയില്‍ ഒളിക്യാമറ
സ്ഥാപിച്ച ഹോസ്റ്റല്‍ ഉടമ അറസ്റ്റിലായി.ചെന്നൈയിലെ അദംബക്കത്ത് ഹോസ്റ്റല്‍ നടത്തുന്ന മലയാളിയായ സമ്പത്ത് രാജ്(48)ആണ് അറസ്റ്റിലായത്.കുളിമുറിയില്‍ മാത്രമല്ല,ഹോസ്റ്റലില്‍ പലയിടങ്ങളിലായി ഇയാള്‍ ക്യാമറ ഘടിപ്പിച്ചിരുന്നതും കണ്ടെത്തി.
ഹോസ്റ്റലിലെ അന്തേവാസിയായ ഐടി ജീവനക്കാരിയാണ് ക്യാമറ കണ്ടെത്തിയത്. കുളിമുറിയില്‍ പ്ലഗ് പോയിന്റില്‍ ഹെയര്‍ ഡ്രൈയര്‍ ഘടിപ്പിച്ചപ്പോള്‍ അത് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് പ്ലഗ് പോയിന്റ് പരിശോധിക്കുന്നതിനിടയിലാണ് ക്യാമറ പെണ്‍കുട്ടിയുടെ കണ്ണില്‍പ്പെട്ടത്.തുടര്‍ന്ന് ഫോണില്‍ ഒളിക്യാമറകള്‍ കണ്ടെത്താനുള്ള ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തശേഷം ഹോസ്റ്റല്‍ മുഴുവന്‍ പരിശോധിച്ചപ്പോള്‍ ആറ് ക്യാമറകള്‍ കണ്ടെത്തി.തുടര്‍ന്ന് ഇവര്‍ ഹോസ്റ്റല്‍ ഉടമയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.
പൊലീസ് എത്തി ഒളിക്യാമറകളും 20 വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡും ഹോസ്റ്റലില്‍ നിന്ന് കണ്ടെത്തി.ഇയാളുടെ ഫോണ്‍,ലാപ്ടോപ്,എന്നിവ പൊലീസ് പിടിച്ചെടുത്തു.
രണ്ടുമാസം മുന്‍പാണ് സമ്പത്ത് രാജ് ചെന്നെയില്‍ ഹോസ്റ്റല്‍ തുടങ്ങിയത്. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഏഴു പെണ്‍കുട്ടികളാണ് ഇവിടെ താമസിച്ചിരുന്നത്. വീട് നോക്കാനെന്ന വ്യാജേന ഇയാള്‍ ഇടയ്ക്കിടെ ഹോസ്റ്റലില്‍ എത്താറുണ്ടായിരുന്നെന്നും
പോലീസ് പറഞ്ഞു.