കൊച്ചി:പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് ്രപവര്‍ത്തകരുടെ കൊലപാതകത്തിലൂടെ ഹിംസയുടെ ബീഭല്‍സമുഖമാണ് കണ്ടതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ശരത്,കൃപേഷ് എന്നീ യുവാക്കളെ കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും മുല്ലപ്പള്ളി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പ്രവര്‍ത്തകരുടെ വിയോഗത്തില്‍ മൂന്ന് ദിവസത്തെ ദുഖാചരണം തുടരുന്നതിനാല്‍ ഇന്നും നാളെയും ജനമഹായാത്ര ആര്‍ഭാടമില്ലാതെ നടത്താനാന്‍ തീരുമാനിച്ചെന്നും അദ്ദേഹം അറിയിച്ചു.
എല്ലാം നഷ്ടപ്പെട്ട കുടുംബമാണ് കൊലചെയ്യപ്പെട്ട യുവാക്കളുടേത്. ഇരുകുടുംബത്തിനും സാമ്പത്തികമായ സഹായം നല്‍കുമെന്നും സ്വന്തമായ ഒരു വീടെന്ന കൃപേഷിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തെ അപലപിക്കുന്നു എന്ന് പറഞ്ഞ് ലഘൂകരിക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടതോടനുബന്ധിച്ച് സീറ്റ് വിഭജന ചര്‍ച്ചകള്‍ മാറ്റി വെച്ചിരിക്കുകയാണെന്നും ഉടന്‍ തന്നെ ഇതേപറ്റിയുള്ള തീരുമാനം കൈക്കൊള്ളുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.ടി.ജെ വിനോദ്, പത്മജ വേണുഗോപാല്‍,ശൂരനാട് രാജശേഖരന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.ഇന്ന് വൈകിട്ട് ജനമഹായാത്ര ഇടുക്കിയില്‍ പ്രവേശിക്കും.