കാസര്‍ഗോഡ്:പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വീണ്ടുവിചാരമില്ലാതെ നടത്തിയ പ്രവര്‍ത്തനം നല്ലനിലയില്‍ പ്രവര്‍ത്തിച്ചുപോരുന്ന ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അവസരം ഒരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊലപാതകം ഒരുരീതിയിലും ന്യായീകരിക്കാന്‍ കഴിയാത്തതാണ്.തെറ്റായ ഒന്നിനെയും ഏറ്റെടുക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല.കൊലപാതകത്തെ പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആ ദിവസംതന്നെ എതിര്‍ത്തിട്ടുണ്ട്. അത് സിപിഐ എം ഇത്തരം കാര്യങ്ങളെ എങ്ങനെ കാണുന്നുവെന്നതിന് തെളിവാണെന്നും കാസര്‍ഗോഡ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കവെ മുഖ്യമന്ത്രി
പറഞ്ഞു.ഹീനമായ കുറ്റം ചെയ്തവര്‍ക്കെതിരെ കൃത്യമായ ശിക്ഷാ നടപടിയെടുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അപ്പോള്‍തന്നെ നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നടന്ന എല്ലാ അക്രമവും എതിര്‍ക്കപ്പെടേണ്ടതാണ്.എന്നാല്‍ കോണ്‍ഗ്രസ് അക്രമത്തെ ആരും തള്ളിപ്പറയുന്നത് കാണുന്നില്ല.സമാധാനം ആഗ്രഹിക്കുന്ന നാടാണ് കേരളം.എല്ലാ നല്ല കാര്യങ്ങള്‍ക്കും നാടും നാട്ടുകാരും ഒപ്പം നിന്നിട്ടുണ്ട്.മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സിപിഐഎമ്മിനുനേരെ അക്രമങ്ങളുണ്ടായിട്ടുണ്ട്.കുറേക്കാലം കോണ്‍ഗ്രസായിരുന്നു പ്രതിസ്ഥാനത്ത്.ഇതൊന്നും കാര്യമാക്കാതെ മാധ്യമങ്ങള്‍ സിപിഐ എമ്മിനുനേരെ അക്രമം നടത്തുന്നവരെ ദേവദൂതന്മാരായി ചിത്രീകരിക്കാറുണ്ട്. അങ്ങനെയൊന്നു തകര്‍ക്കാവുന്നതല്ല ഈ പ്രസ്ഥാനമെന്ന് മനസ്സിലാക്കണം.അവരുടെ നാക്കിന് തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്നതല്ല സിപിഐ എം.ജനങ്ങളെയാണ് പാര്‍ടി യജമാനന്മാരായി കാണുന്നത്.അന്ധമായ വിരോധം വച്ചുപുലര്‍ത്തുന്നവരുടെ പ്രീണനം ഒരുകാലത്തും പാര്‍ടി ആഗ്രഹിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.