കാസര്‍ഗോഡ്:പെരിയയില്‍ വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ശരത് ലാലിന്റെയും കൃപേഷിന്റെയും വീട്ടിലെത്തി കുടുംബാംഗങ്ങളുടെ വേദന കണ്ടപ്പോള്‍ ദു:ഖമടക്കാനാവാതെ ഉമ്മന്‍ചാണ്ടിയും വിതുമ്പി.യുവാക്കളെ സംസ്‌കരിച്ച സ്ഥലത്തെത്തി പുഷ്പാര്‍ച്ചന നടത്തി ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ഉമ്മന്‍ചാണ്ടി വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്.
കൃപേഷിന്റെ വീട്ടിലെത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കൈപിടിച്ച് അച്ഛന്‍ പൊട്ടിക്കരഞ്ഞു.യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവരും ഉമ്മന്‍ചാണ്ടിയോടൊപ്പം ഉണ്ടായിരുന്നു.