കൊച്ചി:പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് കൊച്ചിയിലെ കൂടുതല്‍ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങുന്നു.ആലുവ,കാലടി പെരുമ്പാവൂര്‍ ഭാഗങ്ങളിലാണ് പ്രശ്‌നം ഗുരുതരമാകുന്നത്.ആലുവയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പോലും മുങ്ങുന്ന അവസ്ഥയാണ് ഉള്ളത്.പല ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.ഫ്‌ളാറ്റുകളുടെ ഒന്നാംനിലകള്‍ മുങ്ങിയിരിക്കുകയാണ്.പലയിടത്തും ആളുകള്‍ ഭക്ഷണം പോലും കിട്ടാതെ കുടുങ്ങിക്കിടക്കുകയാണ്.

ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവച്ചു.കൊച്ചി മെട്രോയും നിര്‍ത്തിവച്ചിരിക്കുകയാണ്.മുട്ടം യാര്‍ഡില്‍ അടക്കം വെള്ളം കയറി.പല സ്ഥലങ്ങളും വൈദ്യുതി ബന്ധവും വിശ്ചേദിച്ച അവസ്ഥയിലാണ്.

കൊച്ചിയില്‍ നഗരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ പലതും വെള്ളത്തിനടയിലാണ്.നാല്‍പ്പതിനായിരത്തലധികം ആളുകളാണ് ഇപ്പോള്‍ എറാണാകുളം ജില്ലയിലെ പല സ്ഥലത്തുമായി ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.

പെരിയാര്‍ കവിഞ്ഞൊഴുകി റെയില്‍പാതയില്‍ വെള്ളം കയറിയോടെ ആലുവ വഴിയുള്ള ട്രെയില്‍ ഗതാഗതം സ്തംഭിച്ചു.ആലുവ അങ്കമാലി പാതയില്‍ പലയിടത്തും വെള്ളം കയറിയിരിക്കയാണ്.പല ട്രെയിനുകളും റദ്ദാക്കി.
ഭാരതപ്പുഴ നിറഞ്ഞ് കവിഞ്ഞതിനാല്‍ മലബാറിലേക്കുള്ള ട്രയിന്‍ ഗതാഗതം നിലച്ചു. പേരശന്നൂര്‍ മുതല്‍ പട്ടാമ്പി വരെ റെയില്‍പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതോടെ ട്രയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. തിരുവനന്തപുരം ജനശതാബ്ദി തിരൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു’ മലബാറില്‍ നിന്നും തൃശ്ശൂര്‍ ഭാഗത്തേക്കുള്ള വിവിധ ട്രയിനുകള്‍റദ്ദാക്കി.തിരുവനന്തപുരത്തുനിന്നും രാവിലെ പുറപ്പെടേണ്ട ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കയാണ്.

കൊച്ചിയില്‍ മെട്രോ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു .

റദ്ദാക്കിയ തീവണ്ടികള്‍:

1. 56361 ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ ഓടില്ല.

16-08-18ന് ഓട്ടം പുനഃക്രമീകരിച്ച തീവണ്ടികള്‍:

2. 15-08-18നു ഹൂബ്ലിയില്‍നിന്നു പുറപ്പെട്ട 12777-ാം നമ്പര്‍ ഹൂബ്ലി-കൊച്ചുവേളി എക്സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയൂള്ളൂ.
3. 15-08-18നു ചെന്നൈ സെന്‍ട്രലില്‍നിന്നു പുറപ്പെട്ട 12695-ാം നമ്പര്‍ ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് പാലക്കാട് ജംക്ഷനില്‍ ഓട്ടം നിര്‍ത്തും.
4. 15-08-18നു കാരയ്ക്കലില്‍നിന്നു പുറപ്പെട്ട 16187-ാം നമ്പര്‍ കാരയ്ക്കല്‍-എറണാകുളം എക്സ്പ്രസ് പാലക്കാട് ജംക്ഷന്‍ വരെ മാത്രമേ ഓടുകയുള്ളൂ.

16-08-18നു ഭാഗികമായി റദ്ദാക്കിയ തീവണ്ടി സര്‍വീസുകള്‍:

1. 16-08-18ന്റെ 12778-ാം നമ്പര്‍ കൊച്ചുവേളി-ഹൂബ്ലി എക്സ്പ്രസിന്റെ സര്‍വീസ് കൊച്ചുവേളി മുതല്‍ തൃശ്ശൂര്‍ വരെ റദ്ദാക്കി. തൃശ്ശൂരില്‍നിന്നാണ് ഈ തീവണ്ടിയുടെ സര്‍വീസ് ആരംഭിക്കുക.
2. 16-08-18ന്റെ 12696-ാം നമ്പര്‍ തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംക്ഷനില്‍നിന്നു പുറപ്പെടും.
3. 16-08-18ന്റെ 16188-ാം നമ്പര്‍ എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഓടില്ല. പാലക്കാട് ജംക്ഷനില്‍നിന്നാണ് സര്‍വീസ് ആരംഭിക്കുക.

16-08-18നു വഴിതിരിച്ചുവിടപ്പെട്ട തീവണ്ടികള്‍.

1. 14-08-18നു മുംബൈ സി.എസ്.എം.ടിയില്‍നിന്നു തിരിച്ച 16381-ാം നമ്പര്‍ മുംബൈ-കന്യാകുമാരി ജയന്തി എക്സ്പ്രസ് ഈറോഡ്, ഡിണ്ടിഗല്‍, മധുര ജംക്ഷന്‍ വഴി തിരിച്ചുവിട്ടു.
2. 15-08-18നു കെ.എസ്.ആര്‍. ബെംഗളുരുവില്‍നിന്നു പുറപ്പെട്ട 16526-ാം നമ്പര്‍ ബെംഗളുരു-കന്യാകുമാരി അയലന്റ് എക്സ്പ്രസ് സേലം, നാമക്കല്‍, ഡിണ്ടിഗല്‍, തിരുനല്‍വേലി വഴി തിരിച്ചുവിടും.

വഴിയില്‍ ഓട്ടം നിയന്ത്രിച്ച തീവണ്ടികള്‍:

1. 15-08-18നു മംഗലാപുരം ജംക്ഷനില്‍നിന്നു പുറപ്പെട്ട 16603-ാം നമ്പര്‍ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഷൊര്‍ണൂര്‍ ജംക്ഷനില്‍ നിര്‍ത്തിയിടും.
2. 15-08-18നു മംഗലാപുരം ജംക്ഷനില്‍നിന്നു പുറപ്പെട്ട 16630-ാം നമ്പര്‍ മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് ഷൊര്‍ണൂര്‍ ജംക്ഷനില്‍ നിര്‍ത്തിയിടും.
3. 16-08-18നു ഗുരുവായൂരില്‍നിന്നു പുറപ്പെടുന്ന 16341-ാം നമ്പര്‍ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി വഴിതിരിച്ചുവിടും.

അങ്കമാലി-ആലുവ റൂട്ടില്‍ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍ 16-08-18നു വൈകിയ തീവണ്ടികള്‍:

1. 15-08-18നു മധുരയില്‍നിന്നു തിരിച്ച 16344-ാം നമ്പര്‍ മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്.
2. 14-08-18നു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12432-ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്.
3. 15-08-18നു കെ.എസ്.ആര്‍.ബെംഗളുരുവില്‍നിന്നു തിരിച്ച 16315-ാം നമ്പര്‍ കെ.എസ്.ആര്‍.ബെംഗളുരു-കൊച്ചുവേളി എക്സ്പ്രസ്.
4. 14-08-18നു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12646-ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മില്ലേനിയം എക്സ്പ്രസ്.
5. 154-08-18നു ചെന്നൈ സെന്‍ട്രലില്‍നിന്നു തിരിച്ച 12623-ാം നമ്പര്‍ ചെന്നൈ-തിരുവനന്തപുരം മെയില്‍.