കൊല്ലം:പെരിയ ഇരട്ടക്കൊലപാതകക്കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.കേസിലെ പ്രതികളുടെ മൊഴിമാറ്റം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അതിന് പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.കേസില്‍ സിബിഐ അന്വേഷണം വേണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ജനമഹായാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അ ദാനിക്ക് കൈമാറാനുള്ള തീരുമാനം മോദി പിണറായി തിരക്കഥയുടെ ഭാഗമാണ്.ഇടപാടില്‍ വന്‍ അഴിമതി നടത്തിയിട്ടുണ്ട്.അദാനിയും പിണറായിയും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിക്കണമെന്നും ആകാശവും തീരദേശവും അദാനി സ്വന്തമാക്കിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.