പത്തനംതിട്ട:പെരുന്തേനരുവി അണക്കെട്ടില്‍ ഷട്ടറുകള്‍ തുറന്നിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.വെച്ചൂച്ചിറ സ്വദേശി സുനു (25)വാണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടത്.സമീപത്ത് കിടന്ന തോണിക്കും തീയിട്ടിരുന്നു. തീ പടരുന്നതുകണ്ട് പ്രദേശവാസി എത്തിയപ്പോഴാണ് നദിയിലൂടെ വെള്ളം കുത്തിയൊഴുകുന്നതു കണ്ടത്.ഉടന്‍ അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഷട്ടറുകള്‍ അടയ്ക്കുകയായിരുന്നു.
സംഭവത്തില്‍ കെഎസ്ഇബി നല്‍കിയ പരാതിയില്‍ േപാലീസ് അന്വേഷണം തുടങ്ങിയിരുന്നു.അണക്കെട്ടു തുറന്നുവിട്ടതില്‍ സുരക്ഷാവീഴ്ചയുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ കെഎസ്ഇബി യോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഒരാള്‍ക്ക് മാത്രമായി ഷട്ടര്‍ ഉയര്‍ത്താനാകില്ലെന്നും സംഭവത്തിനുപിന്നില്‍ ഒന്നിലധികം ആളുകള്‍ ഉണ്ടാവുമെന്നുമാണ് കെഎസ്ഇബിയുടെ നിഗമനം.