ന്യൂഡല്‍ഹി:പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാനും ബിജെപി സ്ഥാനാര്‍ത്ഥി മനേകാ ഗാന്ധിക്കും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി.തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും മനേകാ ഗാന്ധി 2 ദിവസവും അസംഖാന്‍ 3 ദിവസവും മാറി നില്‍ക്കണമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം.
ബിജെപി സ്ഥാനാര്‍ഥി ജയപ്രദയെ അധിഷേപിക്കുന്ന പരാമര്‍ശം നടത്തിയതിനാണ് അസംഖാന് വിലക്ക്.കാക്കി നിക്കറാണ് അവര്‍ ഉളളില്‍ ധരിച്ചിരിക്കുന്നതെന്ന് അറിവുളള കാര്യമാണെന്നായിരുന്നു അസംഖാന്‍ പറഞ്ഞത്.മുസ്ലീമുകളെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നതിനാണ് മനേകയെ കമ്മീഷന്‍ വിലക്കിയത്.