പൊടിപടലങ്ങള്‍ അന്തരീക്ഷത്തെ മലിനമാക്കുന്നു എന്നത് പുതിയ അറിവല്ല. എത്രയൊക്കെ ശ്രമിച്ചാലും പരിഹരിക്കാന്‍ കഴിയാത്ത ഒരു വലിയ പാരിസ്ഥിതിക പ്രശ്നമായി അതിപ്പോഴും നിലനില്‍ക്കുകയാണ്. എന്നാല്‍ , ഈ പൊടിപടലങ്ങള്‍ വളരെ കുറഞ്ഞ അളവിലെ മനുഷ്യരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുള്ളു എന്നും അതുകൊണ്ട് തന്നെ പരിഹാര നടപടികള്‍ അടിയന്തിരമായി എടുക്കേണ്ട സാഹചര്യം ഇല്ല എന്നും പറഞ്ഞ് നമ്മള് പലപ്പോഴും അതൊന്നും കാര്യമാക്കാറില്ല.
ചെറിയ പ്രശ്നങ്ങളാണ് പിന്നീട് വലിയ ദുരന്തങ്ങളായി വന്ന് ഭവിക്കുന്നത് എന്ന തത്വമാണ് ഇവിടെയും പ്രാവര്‍ത്തികമാകുന്നത് എന്നതാണ് സത്യം. നമ്മള് ശ്വസിക്കുന്ന , അന്തരീക്ഷത്തില്‍ തങ്ങിനില്ക്കുന്ന സൂക്ഷ്മ വസ്തുക്കള്‍ പലതും പിന്നീട് മാരകമായ അസുഖങ്ങളിലേക്കാണ് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. വലിയ ദുരന്തമാണ് ഇതുമൂലം സംഭവിക്കുന്നത് എന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
ഒരു വര്‍ഷത്തില്‍ അന്തരീക്ഷ മാലിന്യങ്ങള്‍ ശ്വസിക്കുക വഴി ആയിരം പേരോളം മരണമടയുന്നു എന്ന് ശരാശരി കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടണില്‍ മാത്രം 29,000 ആളുകള്‍ ചെറു പ്രായത്തില്‍ തന്നെ ഇത്തരത്തില്‍ മരണമടയുന്നു എന്ന് ഗവേഷകര്‍ പറയുന്നു. പുകവലി, മദ്യപാനം ,അമിതാഹാരം തുടങ്ങിയ ശീലങ്ങള്‍ വളരെയധികം പ്രശ്നങ്ങള്‍ ആളുകളില്‍ വരുത്തിവക്കാറുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി അന്തരീക്ഷ മലിനീകരണത്തിന്റെ വിപത്തുകള്‍ വര്‍ഷാവര്‍ഷം ഇല്ലാതാക്കുന്ന മനുഷ്യജീവനുകളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ട സമയം അതിക്രമിച്ചിക്കുകയാണ്, പഠനം ചൂണ്ടിക്കാട്ടി.
ഡീസല്‍, പെട്രോള്‍ തുടങ്ങിയവ കത്തിത്തീര്‍ന്ന് അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തിലേക്കെത്തുമ്പോള് അതിലടങ്ങിയ മാരക വിഷാംശങ്ങള്‍ സമൂഹത്തിന് വലിയ ഭീഷണികള്‍ സൃഷ്ടിക്കും. ചില രാജ്യങ്ങളില്‍ റോഡപകടത്തേക്കാള് വലിയ അളവില്‍ അന്തരീക്ഷ മലിനീകരണം മൂലമുള്ള മരണം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു , സര്‍വേ കണ്ടെത്തി. നഗരമേഖലകളില്‍ താമസിക്കുന്ന ആളുകളില്‍ ഇത്തരം ഭീഷണി കൂടുതലാണ്. പുറം തള്ളുന്ന മാലിന്യത്തിന്റെ ചെറിയ അളവുകള്‍ പോലും രക്തത്തില്‍ അലിയുകയും പിന്നീട് മാരകമായ രോഗങ്ങളായും മാറും.
മുഖം മൂടികള്‍ ധരിച്ചും കാറിന്റെ ചില്ലുകള്‍ അടച്ചുമൊക്കെ സ്വയം സംരക്ഷണം തേടാന്‍ ശ്രമിക്കുമ്പോഴും അപകടാവസ്ഥ അതിന്റെ പാരമ്യത്തില്‍ തന്നെയാണ് ഇപ്പോഴും എത്തിനില്‍ക്കുന്നത്, പഠനം വ്യക്തമാക്കി.