തിരുവനന്തപുരം: കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് പേപ്പാറ അണക്കെട്ടിന്റെ 2 ഷട്ടറുകള്‍ ഉടന്‍ തുറക്കും. പേപ്പാറ വനമേഖലയിലും ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടര്‍ ഉടന്‍ തുറക്കുന്നത്.2 ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതമാണ് തുറക്കുന്നത്.
പേപ്പാറയില്‍നിന്നും വെള്ളം അരുവിക്കരയിലെത്തുന്ന തിനനുസരിച്ച് അരുവിക്കര ഡാമിന്റെ ഷട്ടറുകളും തുറക്കും. അണക്കെട്ടുകള്‍ തുറക്കുന്നതോടെ കരമനയാറ്റില്‍ ജല നിരപ്പുയരുമെന്നതിനാല്‍ ആറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.