മലപ്പുറം:പൊന്നാനിയില്‍ തീരപ്രദേശങ്ങളിലുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകിപ്പോയി.ചില ബോട്ടുകള്‍ പാറക്കെട്ടില്‍ ഇടിച്ച് തകരുകയും ചെയ്തു.തീരത്ത് കയറ്റി ഇട്ടിരുന്ന ബോട്ടുകള്‍ക്കുപുറമേ കടലില്‍ നങ്കൂരമിട്ടിരുന്നവയും ഉള്‍പ്പെടെ ഏകദേശം 30 ഓളം മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍.ചിലത് പൂര്‍ണമായും തകരുകയും ചെയ്തിട്ടുണ്ട്.മൊത്തത്തില്‍ കോടികളുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.
ദിവസങ്ങളായി തുടരുന്ന മഴയില്‍ പ്രദേശത്ത് കടല്‍ക്ഷോഭം രൂക്ഷമായിത്തുടരുകയാണ്.ജാഗ്രതാനിര്‍ദേശം കണക്കിലെടുത്ത് തീരപ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.