കണ്ണൂര്‍:പൊലീസിന്റെ ജാതിയും മതവും പൊലീസ് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.പൊലീസില്‍ വേര്‍തിരിവിനും ജാതീയമായും മതപരമായും ഭിന്നിപ്പിക്കാനുള്ള ശ്രമമും അടുത്ത കാലത്തുണ്ടായിട്ടുണ്ട്.എന്നാല്‍ തികച്ചും മതേതര മനസുള്ള കേരള പൊലീസ് ഇതിനെയെല്ലാം നേരിടുന്നത് മാതൃകാപരമായാണെന്നും കണ്ണൂര്‍ മങ്ങാട്ട് പറമ്പില്‍ പൊലീസ് പാസിങ് ഔട്ട് പരേഡ് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് അംഗീകരിക്കില്ല.മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയ രാജ്യമാണ് നമ്മുടേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇതു കൊണ്ട് ഭരണഘടനയെ അംഗീകരിക്കാത്തവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒളിഞ്ഞും തെളിഞ്ഞും മതനിരപേക്ഷതയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.എന്നാല്‍ നാടിന്റെ മഹാഭൂരിപക്ഷവും മതനിരപേക്ഷതയ്ക്കൊപ്പം ചിന്തിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.