കല്‍പറ്റ:സിസ്റ്റര്‍ ലൂസിയോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് എഫ്‌സിസി.കഴിഞ്ഞ ദിവസം മഠത്തില്‍ പൂട്ടിയിട്ടെന്ന് കാണിച്ച് സിസ്റ്റര്‍ ലൂസി പോലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ച്് മാപ്പു പറയണമെന്നാണ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി.ജ്യോതി മരിയ അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.പരാതി പിന്‍വലിച്ചില്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് സിസ്റ്റര്‍ ലൂസിക്കെതിരെ സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും കത്തില്‍ പറയുന്നു.
താമസിക്കാനുള്ള അനുവാദം നല്‍കിയതുകൊണ്ട് സിസ്റ്ററുടെ താല്‍പര്യത്തിന് അനുസരിച്ച് മഠത്തില്‍ വച്ച് എന്തും ചെയ്യാനുള്ള അനുവാദം ഇല്ല.കുര്‍ബാനയ്ക്ക് പള്ളിയില്‍ പോകുന്നതിനായി സിസ്റ്ററെ കാത്തുനിന്നെങ്കിലും സിസ്റ്റര്‍ ഉറങ്ങുകയാണെന്ന് കരുതിയാണ് വാതില്‍ മുട്ടി വിളിക്കാത്തതിരുന്നതും മഠം പൂട്ടി പോയത്.അല്ലാതെ സിസ്റ്ററെ പൂട്ടിയിട്ടതല്ല. അനുവാദം കൂടാതെ പരിചയമില്ലാത്തവരും കുറ്റവാളികളും കയറിയിറങ്ങുന്നത് തടയുക എന്നത് സുപ്പീരിയറിന്റെ ചുമതലയാണെന്നും കത്തില്‍ വിശദീകരിക്കുന്നു.
ഫാദര്‍ നോബിളിനു കോണ്‍ഗ്രിഗേഷന്‍ അധികൃതര്‍ തന്നെയാണ് സിസിടിവി ദൃശ്യങ്ങള്‍ നല്‍കിയത്. അത് സിസ്റ്റര്‍ ലൂസിയെ അപകീര്‍ത്തിപ്പെടുത്താന്‍ അല്ലെന്നും കത്തില്‍ പറയുന്നു.