ആലപ്പുഴ:പ്രണയം നിരസിച്ചതിന്റെ പ്രതികാരമായി പോലീസുകാരിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കേസിലെ പ്രതി അജാസ് മരണത്തിനു കീഴടങ്ങി.ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈകുന്നേരം അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.സൗമ്യയെ തീകൊളുത്തിയതിനൊപ്പം ആത്മഹത്യയ്ക്കും ശ്രമിച്ച അജാസിന് ഗുരുതരമായ പൊള്ളലേറ്റിരുന്നു.
വയറിനേറ്റ പൊള്ളലില്‍ നിന്നുണ്ടായ അണുബാധ അജാസിന്റെ വൃക്കകളെ ബാധിച്ചിരുന്നു.തുടര്‍ന്ന് ഡയാലിസിസിന് വിധേയനാക്കിയെങ്കിലും ന്യൂമോണിയയും ബാധിച്ചതോടെയാണ് മരണം സംഭവിച്ചത്.ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സിപിഒ ആയ അജാസിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സൗമ്യയോട് തനിക്ക് കടുത്ത പ്രണയമായിരുന്നുവെന്നും വിവാഹം ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ വിവാഹാഭ്യര്‍ത്ഥന അവഗണിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നും ആശുപത്രിയില്‍ വച്ച് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ അജാസ് പറഞ്ഞിരുന്നു.
മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോസ്ഥ സൗമ്യ പുഷ്പാകരന്റെ സ്‌കൂട്ടറില്‍ അജാസ് കാറിടിച്ച് വീഴ്ത്തി.ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സൗമ്യയെ അജാസ് വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു.സംഭവസ്ഥലത്തു വെച്ചു തന്നെ സൗമ്യ മരിച്ചു.