തിരുവനന്തപുരം:എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി നേരിട്ട വലിയ പ്രതിസന്ധിക്കു പരിഹാരമാകുന്നു. പിരിച്ചു എല്ലാ താല്കാലിക ഡ്രൈവര്‍മാരെയും ദിവസവേതന അടിസ്ഥാനത്തില്‍ തിരിച്ചെടുക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും ഗതാഗത സെക്രട്ടറിയും തമ്മില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പ്രശ്നപരിഹാരമായത്.
കരാര്‍ അടിസ്ഥാനത്തില്‍ തിരിച്ചെടുക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഡ്യൂട്ടി പാസും ആനുകൂല്യങ്ങളും ഉണ്ടാവില്ല.നാളെത്തന്നെ പിരിച്ചുവിട്ട എല്ലാവരും കരാര്‍ ജീവനക്കാരായി തിരികെ പ്രവേശിക്കുമെന്നാണറിയിച്ചിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവു പ്രകാരമാണ് ശനിയാഴ്ച 2108 താല്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത്.പിഎസ് സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലായിരുന്നു കൂട്ട പിരിച്ചുവിടലിന് കോടതി നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇത്രയും ഡ്രൈവര്‍മാരെ ഒറ്റയടിക്കു പിരിച്ചുവിട്ടതോടെ ബസ് ഓടിക്കാന്‍ ആളില്ലാതായി.അവധി ദിനമായ ഇന്നലെ 600 സര്‍വീസുകളാണ് മുടങ്ങിയത്.അവധിയെടുത്തവരെ തിരികെ വിളിച്ച് ഇന്ന് പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ് ആടിസി ശ്രമിച്ചെങ്കിലും പലയിടങ്ങളിലും സര്‍വീസുകള്‍ മുടങ്ങി.ഇതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്.