തിരുവനന്തപുരം:പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനേയും റാന്നി എംഎല്‍എ രാജു ഏബ്രഹാമിനേയും ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കി.പ്രളയക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച സ്ഥലങ്ങളിലെ എംഎല്‍എമാരെ ചര്‍ച്ചയില്‍ നിന്നൊഴിവാക്കിയതില്‍ പരക്കെ ആക്ഷേപമുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ അയച്ചില്ലെങ്കില്‍ 10,000 പേരെങ്കിലും മരിക്കുമെന്ന് സജി ചെറിയാന് വളരെ വൈകാരികതയോടെ ചാനലുകളിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കാതിരുന്നത് കാര്യങ്ങള്‍ വഷളാക്കിയതെന്ന് രാജു ഏബ്രഹാം തുറന്നടിച്ചിരുന്നു.
പ്രളയക്കെടുതി നേരിട്ട സ്ഥലങ്ങളിലെ ജനപ്രതിനിധികള്‍ക്കാണ് പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിച്ചത്.ആറന്മുള എം.എല്‍.എ വീണ ജോര്‍ജ് ഉള്‍പ്പെടെ സിപിഎമ്മില്‍ നിന്ന് 10 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്.