കൊച്ചി: പ്രത്യക സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചെന്ന സംഭവത്തില്‍ നടന്‍ ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്നു പൊലീസ്. സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു ദിലീപിനു പൊലീസ് ഞായറാഴ്ച്ച നല്‍കിയ നോട്ടിസ് നല്‍കിയിരുന്നു.

സുരക്ഷാ ഏജന്‍സിക്കു ലൈസന്‍സ് ഉണ്ടെങ്കില്‍ ആയുധങ്ങള്‍ ഉപയോഗിക്കാമെന്നും ആയുധങ്ങള്‍ കൊണ്ടുവരുമ്പോള്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.

സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയല്‍ രേഖകളും നല്‍കണം. അവര്‍ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ലൈസന്‍സ് ഹാജരാക്കണം. സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് പോലീസിന്റെ ആവശ്യങ്ങള്‍. ദിലീപ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ് അറിയിച്ചു.

താന്‍നിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയുമായി ചര്‍ച്ച നടത്തുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഇതുവരെ നിയോഗിച്ചിട്ടില്ലെന്നുമാണു ദിലീപ് പോലീസിനു നല്‍കിയ വിശദീകരണം.