മുംബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ ‘രാസാക്രമണം’നടത്തുമെന്നു ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.ജാര്‍ഖണ്ഡ് സ്വദേശിയായ കാശിനാഥ് മണ്ഡലിനെ (22) ആണ് മുബൈ ഡി.ബി മാര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തതത്.സൂറത്തിലേക്ക് പോകുന്നതിനിടെ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചായിരുന്നു അറസ്റ്റ്. ഡല്‍ഹിയിലെ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ (എന്‍.എസ്.ജി)കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ഇയാള്‍ പ്രധാനമന്ത്രിക്കുനേരെ രാസാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയത്.
യുവാവിന്റെ മൊബൈല്‍ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന എന്‍.എസ്.ജി ഇയാളെ അറസ്റ്റ് ചെയ്യാന്‍ മുംബൈ പൊലീസിനോടു നിര്‍ദ്ദേശിക്കുകയായിരുന്നു.ജാര്‍ഖണ്ഡിലെ തന്റെ സുഹൃത്ത് നക്സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിന് വേണ്ടിയാണ് ഭീഷണി മുഴക്കിയതെന്നാണ് കാശിനാഥ് മണ്ഡല്‍ പോലീസിന് മൊഴി നല്‍കിയത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.