ദില്ലി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ സംപ്രേക്ഷണം ചെയ്യുന്ന വെബ് സീരിസിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്ക്.ഇറോസ് നൗ സംപ്രേക്ഷണം ചെയ്യുന്ന ‘മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍’ എന്ന പരമ്പരയുടെ സംപ്രഷണം നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചിരിക്കുകയാണ്. ഇതുവരെ സംപ്രേക്ഷണം ചെയ്ത അഞ്ച് എപ്പിസോഡുകളും പിന്‍വലിക്കണമെന്നും തുടര്‍ന്നുള്ള എപ്പിസോഡുകളുടെ സംപ്രക്ഷണം താല്കാലികമായി നിര്‍ത്തി വയ്ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഇറോസ് നൗ മേധാവികള്‍ക്ക് അയച്ച നോട്ടീസില്‍ പറയുന്നു.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്ക്കുമ്പോള് വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ നേതാക്കളുടെ ജീവിതം പറയുന്നതൊന്നും ഇലക്ട്രോണിക് മീഡിയ വഴി പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദേശമുള്ളതിനാലാണ് മോദി വെബ് സീരിസ് സംപ്രേക്ഷണം തെരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞത്.
നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന ‘പിഎം നരേന്ദ്രമോദി’എന്ന ചിത്രത്തിന്റെ റിലീസും തെരഞ്ഞെടുപ്പു കമ്മീഷന് വിലക്കിയിരുന്നു.