ഡൽഹി :കേന്ദ്ര സർക്കാർ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനങ്ങൾ പ്രമേയം പാസാക്കിയതുകൊണ്ടു കാര്യമൊന്നുമില്ല എന്ന് ജയറാം രമേശ് ,സൽമാൻ ഖുർഷിദ് എന്നീ നേതാക്കൾ അഭിപ്രായപ്പെട്ടു .നിയമം കേന്ദ്രം പിൻവലിക്കാതിരിക്കുന്നിടത്തോളം സംസ്ഥാനങ്ങൾ നിയമം നടപ്പിലാക്കാതിരുന്നാൽ എതിരായി തുടർ നടപടികളും ഉണ്ടാകും .എന്നാൽ പൗരത്വ  ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു .ഇന്നലെ കോഴിക്കോട് പൊതുവേദിയിൽ സംസാരിച്ച കപിൽ സിബലും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു .സി എ  എ പാസ്സായതിനാൽ ഒരു സംസ്ഥാനങ്ങൾക്കും ഞങ്ങൾ ഇത് നടപ്പിലാക്കില്ല എന്ന് പറയാനാകില്ല എന്നാണു സിബൽ പറഞ്ഞത്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ  രാജ്യവ്യാപാകമായി കോൺഗ്രസ് പ്രക്ഷോഭം തുടങ്ങാനിരിക്കെ മുതിർന്ന നേതാക്കളുടെ വിഷയത്തിന്മേലുള്ള പരാമർശം ശ്രദ്ധേയമായി.