ന്യൂഡല്‍ഹി: പ്രളയദുരിതം നേരിടാന്‍ കേരളത്തിനു 10 കോടി രൂപയുടെ സഹായം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് അറിയിച്ചു.അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്കു നല്‍കും.അഞ്ച് കോടിരൂപയുടെ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെയുള്ള സാമഗ്രികള്‍ പ്രതിരോധമന്ത്രാലയത്തിന്റെ സഹായത്തോടെ കേരളത്തില്‍ എത്തിക്കും.
മുപ്പത് ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ശനിയാഴ്ച വ്യോമസേന വിമാനത്തില്‍ കേരളത്തിലെത്തിക്കും.ഇത്തരത്തില്‍ നാല് പ്രാവശ്യമായി ഭക്ഷ്യവസ്തുക്കള്‍ കേരളത്തിലെത്തിക്കാനാണ് പദ്ധതി.
പഞ്ചാബ് ഐഎഎസ് അസോസിയേഷന്‍ അംഗങ്ങള്‍ ഒരു ദിവസത്തെ ശമ്പളം കേരളത്തിനു ദുരിതാശ്വാസസഹായമായി നല്‍കും.സംസ്ഥാനത്തെ ഇതര സര്‍ക്കാര്‍ ജീവനക്കാരോടും ഇതേ സഹായം നല്‍കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
