തിരുവനന്തപുരം:പ്രളയം അപ്പാടെ തകര്‍ത്തെറിഞ്ഞ സംസ്ഥാനത്തെ കരകയറ്റാന്‍ വ്യക്തികളും സംഘടനകളുമെല്ലാം സഹായഹസ്തവുമായി ഓരോദിവസവും മുന്നോട്ടുവരുന്നുണ്ട്.കേന്ദ്രസഹായത്തിനു പുറമേ സംസ്ഥാനസര്‍ക്കാരുകളും സഹായം വാഗ്ദാനം നല്‍കിക്കഴിഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 കോടി രൂപ നല്കുമെന്നറിയിച്ചു.ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 15 കോടി നല്‍കും.ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി നല്‍കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാന് അറിയിച്ചു.കോണ്‍ഗ്രസിന്റെ എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം നല്‍കും.
വിവിധ സംസ്ഥാനങ്ങളുടെ ധനസഹായം:-
തെലങ്കാന 25 കോടി,മഹാരാഷ്ട്ര-20 കോടി,ഉത്തര്‍ പ്രദേശ്-15 കോടി,ഡല്‍ഹി-10 കോടി,മദ്ധ്യപ്രദേശ് 10 കോടി,പഞ്ചാബ് -10 കോടി,ബീഹാര്‍-10 കോടി,ഹരിയാന-10 കോടി,ഛത്തീസ്ഗഡ്-10 കോടി,ഗുജറാത്ത് -10 കോടി,കര്‍ണാടക-10 കോടി,തമിഴ്നാട് -5 കോടി,ജാര്‍ഖണ്ഡ് -5 കോടി,ഒഡീഷ-5 കോടി,ഹിമാചല്‍പ്രദേശ്-5 കോടി,ഉത്തരാഖണ്ഡ്-5 കോടി.