ദില്ലി:പ്രളയം തകര്‍ത്ത സംസ്ഥാനത്തിന്റെ പുനര്‍നിര്‍മിതിക്കായി സഹായവാഗ്ദാനവുമായി നെതര്‍ലന്റ്സും.കേരളത്തിന് സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് നെതര്‍ലാന്റ്സ് അടിസ്ഥാനസൗകര്യ ജലസേചന മന്ത്രി അഭ്യര്‍ത്ഥിച്ച് ഇന്ത്യയ്ക്ക് കത്തയച്ചു.
പ്രളയ ബാധിത മേഖലകളിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ വിദഗ്ദ്ധസംഘത്തെ അയയ്ക്കാമെന്നാണ് നെതര്‍ലാന്റ്സിന്റെ വാഗ്ദാനം.തങ്ങളുടെ രാജ്യത്ത് വിജയിച്ച പദ്ധതികള്‍ കേരളത്തില്‍ മാതൃകയാക്കാമെന്നും കത്തില്‍ പറയുന്നു.വെള്ളപ്പൊക്ക നിയന്ത്രണത്തില്‍ വിജയിച്ച നാടായ നെതര്‍ലന്റ്സിന്റെ സഹായം സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
