ഇടുക്കി:സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 28 ആയി.ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമാണ് കൂടുതല്‍ പേരും മരിച്ചത്.ഇടുക്കിയില്‍ രണ്ടിടത്തായി ഉണ്ടായ ഉരുള്‍പൊട്ടലുകളില്‍ അഞ്ച് പേരാണ് മരിച്ചത്.നെടുങ്കണ്ടം പച്ചടി പത്തുവളവില്‍ ഉരുള്‍പൊട്ടി പീറ്റര്‍, റോസമ്മ, ജോളി എന്നിവരാണ് മരിച്ചത്. ഗാന്ധിനഗറിലെ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പെട്ട് രണ്ട് സ്ത്രീകള്‍ മരിച്ചു. പൊന്നമ്മ,കലാവതി എന്നിവരാണ് മരിച്ചത്.മൂന്ന് കുട്ടികള്‍ അടക്കം നാല് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.
തിരുവല്ല എടത്വയില്‍ ഒരാള്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു.ചിറ്റാറില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ മോടീല് അശോകന്റെ മൃതദേഹം കണ്ടെടുത്തു.മലപ്പുറം തിരൂര്‍ക്കാടില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഇതര സംസ്ഥാനതൊഴിലാളി മരിച്ചു.
മലപ്പുറം കൊണ്ടോട്ടിയില്‍ രണ്ട് അപകടങ്ങളിലായി 10 പേരാണ് മരിച്ചത്.വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണായിരുന്നു അപകടങ്ങള്‍.കൊണ്ടോട്ടി ചെറുകാവിനടുത്ത് കൊടപ്രത്ത് അസ്കറിന്റെ ഇരുനില വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.അസ്കറും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.രാവിലെയോടെ വീടിന് പിന്നില്‍ ചെറിയ മണ്ണിടിച്ചിലുണ്ടായി.ഇത് കണ്ട് കോഴിക്കൂട് മാറ്റാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.അരമണിക്കൂറിനകം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മുഹമ്മദലി എന്നയാളെ ജീവനോടെ കണ്ടെത്തി.തുടര്‍ന്ന് നടത്തിയ തെരച്ചില്‍ അസ്കറിന്റെ സഹോദരന് ബഷീര്‍,ബഷീറിന്റെ മകന് മുഷ്ഫിക്,അസ്കറിന്റെ സഹോദരഭാര്യ ഹൈറുന്നിസ,അയല്‍വാസികളായ മുഹമ്മദലി,മക്കളായ സഫ്വാന്, ഇര്ഫാന് അലി, അയല്‍വാസികളായ മൂസ ഇല്ലിപ്പുറത്ത്,സാബിറ എന്നിവരാണ് മരിച്ചത്.പരിക്കേറ്റ മുഹമ്മദലി കോഴിക്കോട് മെഡി.കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.
പുലര്‍ച്ചെ കൊണ്ടോട്ടിവീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കൈതക്കുണ്ടില്‍ അസീസ്, ഭാര്യ സുനീറ, മകന് ആറ് വയസുകാരനായ ഉബൈദ് എന്നിവര്‍ മരിച്ചു.