എടത്വാ: പ്രളയത്തെ തുടർന്ന് നല്കുന്ന നഷ്ടപരിഹാരം നഷ്ടങ്ങൾക്കനുസരിച്ച് അർഹരായവർക്ക് നല്കണമെന്ന് എടത്വാ വികസന സമിതി നേതൃയോഗം ആവശ്യപ്പെട്ടു. എടത്വാ പോസ്റ്റ് ഓഫീസിന്റെ ശോച്യാവസ്ഥ പരിഹരിച്ച് പുതിയ കെട്ടിടത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നും ആവശ്യപെട്ടു.

സമിതി പ്രസിഡന്റ് അഡ്വ.പി.കെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.പെൻഷനേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പി.വി.എൻ.മേനോൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ഐസക്ക് രാജു,ലയൺസ് ക്ലബ് സോൺ ചെയർമാൻ ജേക്കബ് ചെറിയാൻ പൂവക്കാട് ,ഡോ.ജോൺസൺ വി.ഇടിക്കുള, മിനു തോമസ്, കുഞ്ഞുമോൻ പട്ടത്താനം, ആന്റണി ഫ്രാൻസിസ് കട്ടപ്പുറം,ജോർജ് ടി.ടി ,ജോർജ് തോമസ് കളപ്പുര,ഷാജി ആനന്ദാലയം, ഷിബു എടത്വാ,എം.ജെ. ജോർജ്, ബിൽബി മാത്യൂ ,ജോസഫ് ജോർജ്,സെബാസ്റ്റ്യൻ കട്ടപ്പുറം, അജയൻ തകഴി, ജെയ് മാത്യൂ പറ പള്ളിൽ എന്നിവർ പ്രസംഗിച്ചു. ഭാരതീയ മനുഷ്യാവകാശ സംരംക്ഷണ സമിതിയുടെ സംസ്ഥാന കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം നേടുകയും പുരസ്ക്കാരത്തോടൊപ്പം ഉണ്ടായിരുന്ന അവാർഡ് തുകയായ പതിനായിരം രൂപ ഹോപ്പ് ഫോർ ഹോപ് ലെസ് പദ്ധതിക്ക് സംഭാവന ചെയ്ത ഡോ.ജോൺസൺ വി.ഇടിക്കുളയെ ചടങ്ങിൽ അനുമോദിച്ചു.മറ്റ് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പ്രളയബാധിത മേഖലയിൽ പരമാവധി സഹായമെത്തിക്കുവാനും തീരുമാനിച്ചു.