തിരുവനന്തപുരം:പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന് പ്രതിഫലം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.റേഷന്‍ ഇനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങള്‍ ഉപയോഗിച്ചതിനുമായി കേന്ദ്രത്തിന് 290.74 കോടി രൂപ നല്‍കണമെന്നും ഈ തുകയും സംസ്ഥാനം കണ്ടെത്തണമെന്നും ചട്ടം 300 അനുസരിച്ച് നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞു.ദുരിതാശ്വാസ നിധിയിലെത്തിയ തുക മതിയാകാതെ വരും.
സാലറി ചലഞ്ച് മുഖേന സമാഹരിച്ചതടക്കം നവംബര്‍ 27 വരെ 2683.18 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലെത്തിയത്. ഇതുവരെ 688.48 കോടി രൂപ ചിലവായി. വീടുകളുടെ നാശനഷ്ടത്തിന് സി.എം.ഡി.ആര്.എഫി.ല്‍ നിന്നും1357.78 കോടി രൂപയും ചിലവ് പ്രതീക്ഷിക്കുന്നു. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം നാശനഷ്ടങ്ങള്‍ പരിഹരിച്ച് പുനര്‍നിര്‍മാണം നടത്താന്‍ 31,000 കോടി രൂപ മുതല്‍ മുടക്കേണ്ടതുണ്ട്.ദേശീയ ദുരന്തനിവാരണ നിയമപ്രകാരം രൂപീകരിച്ച സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ 987.73കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്.ഇതില്‍ 586.04 കോടി രൂപ നാളിതുവരെ ചിലവായിട്ടുണ്ട്. നിലവില്‍ 706.74 കോടി രൂപ കൂടി ലഭ്യമായാലേ നാളിതുവരെയുള്ള ബാധ്യതതീര്ക്കാനാവുകയുള്ളൂ. എസ്ഡിആര്‍എഫിലുള്ള തുക മുഴുവന്‍ വിനിയോഗിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.