തിരുവനന്തപുരം:പ്രളയക്കെടുതിയില്‍പ്പെട്ട ജീവിതങ്ങള്‍ക്ക് താങ്ങാവാന്‍ വിവിധമേഖലകളില്‍ നിന്നും സഹായ പ്രവാഹം.സംസ്ഥാനത്തിനകത്തുനിന്നു മാത്രമല്ല രാജ്യത്തിനകത്തും പുറത്തുമുള്ള ഉദാരമതികളുടേയും സന്നദ്ധസംഘടനകളുടേയും ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
കര്‍ണ്ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്‌നാട് സര്‍ക്കാര്‍ 5 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രേത്തേ നല്‍കിയിരുന്നു. വ്യവസായിയായ എംഎ യൂസഫ് അലി 5 കോടി രൂപയാണ് നല്‍കിയത്.യുഎഇ എക്‌സ്‌ചേഞ്ച് ചെയര്‍മാന്‍ ബിആര്‍ ഷെട്ടി 2 കോടി രൂപ നല്‍കി.ഡിഎംകെ 1 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു.
നടന്‍ കമല്‍ ഹാസന്‍ 25 ലക്ഷവും,കാര്‍ത്തി – സൂര്യ എന്നിവര്‍ ചേര്‍ന്ന് 25 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും എന്നറിയിച്ചു.കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക പിരിച്ചുനല്‍കാന്‍ കമല്‍ഹാസന്‍ ആരാധകരോട് ആഹ്വാനം ചെയ്തു.തമിഴ് നടികര്‍ സംഘം 5 ലക്ഷം രൂപ നല്‍കും.തെലുങ്ക് നടന്‍ വിജയദേവര്‍കൊണ്ട 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി.മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎ 10 ലക്ഷം രൂപ നല്‍കി.
എന്‍ജിഒ യൂണിയന്‍ 38 ലക്ഷം രൂപയും,കെഎസ്ടിഎ 24 ലക്ഷം രൂപയും സംഭാവന നല്‍കി.കെഎസ്ആര്‍ടിസിയും സഹായഹസ്തവുമായി രംഗത്തുണ്ട്.സന്നദ്ധസംഘടനകളും വ്യക്തികളും ശേഖരിക്കുന്ന അവശ്യവസ്തുക്കള്‍ ദുരിതബാധിതപ്രദേശങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യമായി എത്തിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപ നല്‍കി. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ 1 ലക്ഷം രൂപ നല്‍കി.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒരു മാസത്തെ ശമ്പളത്തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.