കോഴിക്കോട്:പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ വ്യാപകമായി തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍. മലാപ്പറമ്പ് സ്വദേശി സുനില്‍ കുമാര്‍ എന്നയാളെ ഫറോക്ക് പൊലീസാണ് പിടികൂടിയത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യാന്‍ സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ കോഴിക്കോട്ടും മലപ്പുറത്തുമുള്ള വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും സുനില്‍ പണം പിരിക്കുകയായിരുന്നു.
രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ പറഞ്ഞയച്ചതാണെന്നു ധരിപ്പിച്ചായിരുന്നു ഇയാള്‍ പണം പിരിച്ചത്. ഇക്കാര്യം അറിഞ്ഞതിനെത്തുടന്ന് നഗരസഭാ ചെയര്‍മാന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ഇയാളുടെ കൈവശം നിരവധി സ്ഥാപനങ്ങളുടെ പേരിലുള്ള രസീതുകളും വ്യാജ ഐഡി കാര്‍ഡുകളും പിടിച്ചെടുത്തു.
ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അടക്കം പല ട്രസ്റ്റുകളുടെ പേരിലുള്ള രസീത് ബുക്കും വ്യാജ ഐഡികാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.