ആലപ്പുഴ: പ്രളയബാധിതര്‍ക്ക് അടിയന്തിര സഹായവുമായി സര്‍ക്കാര്‍. ദുരിതമനുഭവിക്കുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യത്തിന്റെ കുറവില്ലെന്നും എന്നാല്‍ സൗജന്യ റേഷന്‍ നല്‍കാനുള്ള അധിക സാധനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി.
വെള്ളം കയറി ഇ പോസ് സംവിധാനം തകരാറില്‍ ആയ റേഷന്‍ കടകള്‍ക്ക് മാന്വല്‍ ആയി റേഷന്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു.
പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട് ലക്ഷക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.