ന്യൂ ഡെൽഹി : മഹാരാഷ്ട്ര സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും ഒരുമിച്ച് മത്സരിക്കും, സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തി. ബിജെപിയ്ക്ക് സിംഹപങ്ക് ലഭിച്ചു. സംസ്ഥാനത്തെ 288 സീറ്റുകളിൽ 144 എണ്ണത്തിൽ ബിജെപി മത്സരിക്കും. സേന 126 സീറ്റുകളിലും 18 സീറ്റുകൾ ചെറിയ സഖ്യകക്ഷികൾക്കും അനുവദിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനവും സേനയ്ക്ക് ലഭിക്കുമെന്ന് ബിജെപി വൃത്തങ്ങൾ സൂചിപ്പിച്ചു. സഖ്യം ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഒക്ടോബർ 21 ന് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കും, ഒക്ടോബർ 24 ന് ഫലം പ്രഖ്യാപിക്കും.വോട്ടെടുപ്പിന് പോകാൻ ഒരു മാസത്തിൽ താഴെ മാത്രം ശേഷിക്കെ, ഇന്ന് ബിജെപിയുടെ ആഭ്യന്തര യോഗത്തിന് ശേഷം ശിവസേനയുമായി ബി ജെ പി ധാരണയിലെത്തി, പാർട്ടി തലവൻ അമിത് ഷായും വർക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയും ഈ വിഷയത്തിൽ സഖ്യ ശ്രമങ്ങൾക്ക് മുൻകൈയ്യെടുത്തു.ബി ജെ പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയാൽ ശിവസേനയെ ഭരണത്തിൽ നിന്നും ഭാവിയിൽ ഒഴിവാക്കപ്പെടും എന്ന ആശങ്കയിലാണ് ശിവസേന.