അലഹബാദ് പ്രയാഗ്‌രാജിൽ നിന്നും തുടങ്ങി  നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിൽ അവസാനിക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറിയുടെ യാത്ര ബോട്ടിലാണ് .ഉത്തർപ്രദേശ് രാഷ്ട്രീയത്തെ ഇളക്കിമറിക്കാൻ പ്രാപ്തമാണ് പ്രിയങ്കയുടെ ഗംഗാ യാത്ര.ഉറങ്ങുന്ന ഹനുമാൻ പ്രതിഷ്ഠയായുള്ള പ്രയാഗ്‌രാജിലെ ക്ഷേത്രത്തിൽ പ്രിയങ്ക പാലഭിഷേകവും പൂജയും നടത്തി.വർഷങ്ങൾക്കു മുൻപ് ഇന്ദിര ഗാന്ധി ഇതേ ക്ഷേത്രത്തിൽ എത്തിയ ചിത്രം കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു . 

സർക്കാർ സാധാരണക്കാരനെ അവഗണിച്ചു ഇനി  സാധാരണക്കാരന് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരിനെ  തിരഞ്ഞെടുക്കണം. നിങ്ങളുടെ  വോട്ടവകാശം   ബുദ്ധിപൂർവ്വം ഉപയോഗിക്കണം എന്നുമാണ് പ്രസംഗത്തിലുടനീളം പ്രിയങ്ക ജനക്കൂട്ടത്തെ  ഓർമിപ്പിക്കുന്നത് . കിഴക്കൻ ഉത്തർപ്രദേശിലെ എല്ലാ മണ്ഡലങ്ങളിലെയും  ഏതെങ്കിലും ഒരു സ്ഥലത്ത് പ്രിയങ്ക ഇറങ്ങുന്നുണ്ട് .മൂന്നു ദിവസത്തെ യാത്ര കിഴക്കൻ മേഖലയിൽ പുത്തനുണർവ്വാണ്‌ കോൺഗ്രസിന് നൽകുന്നത് .ബി എസ പി -എസ് പി സഖ്യം കൊണ്ട് തന്നെ വിഷമിച്ചിരുന്ന ബി ജെ പിയാകട്ടെ വളരെ കരുതലോടെയാണ് പ്രിയങ്കയുടെ പ്രചാരണം നോക്കിക്കാണുന്നത് .ഏതു താര പ്രചാരക്കാരെ കൊണ്ട് വന്നു യു പിയുടെ ജനമനസ്സു തിരിച്ചുപിടിക്കും എന്ന ആശങ്കയിലാണ് ബി ജെ പി .