ജാർഖണ്ഡ് :എല്ലാ പാക്കിസ്ഥാനികൾക്കും ഇന്ത്യൻ പൗരത്വം നൽകും എന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസ് തയ്യാറുണ്ടോ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വെല്ലുവിളി .
ട്രിപ്പിൾ തലാഖ് ,ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി കോൺഗ്രസ് അധികാരത്തിലെത്തിയാൽ എടുത്തു കളയുമോ എന്നും മോഡി ചോദിച്ചു .
അക്രമങ്ങൾക്കു പിന്നിൽ അർബൻ നക്സലുകളാണ് എന്ന് മോഡി ആരോപിച്ചു .കോൺഗ്രസ് ന്യുനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും മോഡി ആരോപിച്ചു .പൗരത്വ ഭേദഗതി ബില്ലിൽ നിന്നും പിന്നോട്ടില്ല എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചു .
പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യമാകെ പ്രതിഷേധം ആളിപ്പടരുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത് .വിദ്യാർത്ഥി സമൂഹം തുടക്കമിട്ട പ്രക്ഷോഭം പൊതുസമൂഹവും ഏറ്റെടുത്തു കഴിഞ്ഞു .