തിരുവനന്തപരം :പൗരത്വാബിൽ ഭേദഗതിയിൽ പ്രതിഷേധമുയർത്തി മുഖ്യമന്ത്രിയും ചെന്നിത്തലയും സംയുക്ത സമര വേദിയിൽ പങ്കെടുത്തു .പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ” ഇന്ത്യ മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു  തന്നെ നിലനിൽക്കും” എന്നഭിപ്രായപ്പെട്ടു .ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു നടത്തുന്ന പ്രതിഷേധം കേന്ദ്ര ഭരണത്തിനെതിരെയുള്ള ജനവികാരം വെളിവാക്കുന്നു .
മതേതരത്വം തകർക്കുന്നത് ഏകാധിപത്യത്തിനു വഴിയൊരുക്കും .പേരും നുണകളുടെ ഹിമാലയത്തിൽ നിന്നുകൊണ്ടാണ് അമിത് ഷാ സംസാരിക്കുന്നതു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .സീനിയർ അഭിഭാഷകൻ വി ഗിരി വഴി സുപ്രീം കോടതിയിൽ തൻ ഇന്ന് പൗരത്വബിൽ ഭേദഗതിക്കെതിരെ പരാതികൊടുത്ത വിവരവും ചെന്നിത്തല പങ്കുവച്ചു .

രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാണ്  സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു ,തൊഴിലില്ലായ്മയും രൂക്ഷമാണ് .നിരന്തരമായി ഉയർന്നു വന്ന സ്ത്രീപീഡന വാർത്തകളും കേന്ദ്ര സർക്കാരിന് പ്രശ്നങ്ങൾ ഉയർത്തിയ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പൗരത്വ ഭേദഗതി ബില്ല് കൊണ്ട് വന്നത് .വിവിധവിഷയങ്ങളിൽ നടന്നു വന്ന പ്രതിഷേധമെല്ലാം അതോടെ പുതിയ വിവാദത്തിനു  വഴിമാറി.രാജ്യമെങ്ങും നിരവധി  പ്രതിഷേധങ്ങൾ നടക്കുകയാണ് .
പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ നൽകിയ കേസ് ബുധനാഴ്ച  പരിഗണിക്കും .