ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) കാമ്പസിൽ അക്രമം നടന്ന വിഷയത്തിൽ മൗനം പാലിച്ചതിന് അരവിന്ദ് കെജ്‌രിവാളിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ വെള്ളിയാഴ്ച ശക്തമായ ആരോപണങ്ങൾ നിരത്തി . പൗരന്മാരുടെ അവകാശങ്ങൾക്ക് വേണ്ടി കെജ്‌രിവാൾ നിലകൊള്ളാത്തത് ആരുടെ ഉത്തരവിന്മേലാണ് ? “പോലീസ് ഉത്തരവുകൾക്കനുസൃതമായി പ്രവർത്തിച്ചിരിക്കാം ഇല്ലായിരിക്കാം , എന്നാൽ പ്രതിഷേധിക്കാൻ ഉള്ള പൗരന്മാരുടെ അവകാശങ്ങൾക്കായി നിലകൊള്ളരുതെന്ന് ദില്ലി മുഖ്യമന്ത്രിയോട് ആരാണ് ഉത്തരവിട്ടത്? പരിക്കേറ്റവരെ സന്ദർശിക്കാത്തത് എന്തുകൊണ്ട് ? തന്റെ സംസ്ഥാനത്തെ കാമ്പസുകൾ കൂട്ടക്കൊലയുടെ കേന്ദ്രങ്ങളായി മാറിയത് എതിർക്കേണ്ടതല്ലേ? എല്ലാ കുറ്റപ്പെടുത്തലുകളിൽ നിന്നും അത്ര എളുപ്പത്തിൽ നിങ്ങൾക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല, ” എന്നും തരൂർ ട്വീറ്റിൽ കുറിച്ചു.
കെജ്‌രിവാളിന്റെ നിഷ്പക്ഷത ഇരട്ടത്താപ്പാണെന്നു തിരുവനന്തപുരം എംപി ആരോപിച്ചു. സിഎഎ വിഷയത്തിൽ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായ ജനങ്ങൾ എല്ലാം തന്നെ തന്നോടൊപ്പം നിൽക്കണമെന്ന് കെജ്‌രിവാൾജി ആഗ്രഹിക്കുന്നു. ജെഎൻയു വിഷയത്തിൽ നിങ്ങൾ (കെജ്‌രിവാൾ) എന്തിനാണ് മൗനം പാലിച്ചത്? ഷീലാ ദീക്ഷിത്തിന്റെ കാലത്ത് ഒരിക്കൽ നിങ്ങൾ ചെയ്ത ട്വീറ്റ് ഓർമ്മിപ്പിക്കുന്നു , നമുക്ക് ഒരു ദുർബല മുഖ്യമന്ത്രിയെ വേണമോയെന്നു നിങ്ങൾ ട്വീറ്റ് ചെയ്തിരുന്നു . അതേ ട്വീറ്റ് ഇന്ന് വീണ്ടും വായിക്കുക, ”തരൂർ കെജ്‌രിവാളിനെ പരിഹസിച്ചു .