പൗരത്വ ഭേദഗതി നിയമം മുസ്‌ലിം വിരുദ്ധമല്ല ,ഇന്ത്യയിൽ ജീവിക്കുന്ന ഒരു മുസ്ലീമിനും പൗരത്വ ഭേദഗതി നിയമം കാരണം ഒരു പ്രശ്നവുമുണ്ടാകില്ലെന്നും രജനി പറഞ്ഞു .നിയമം മുസ്‌ലിം വിരുദ്ധമായിരുന്നു എങ്കിൽ അതുനെതിരെ ആദ്യം സമരത്തിനിറങ്ങുക താനായിരുന്നേനെ എന്നും അദ്ദേഹം പറഞ്ഞു .ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്തിന് വേണ്ടത് തന്നെ, അത് കൊണ്ട് വന്നത് കോൺഗ്രസ്സാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .വിദ്യാർഥികൾ സമരത്തിനിറങ്ങും മുൻപ് നിയമത്തെക്കുറിച്ചു നല്ലതുപോലെ പേടിക്കണം എന്നും രജനി അഭിപ്രായപ്പെട്ടു .ഇപ്പോഴത്തെ സമരങ്ങളും പ്രക്ഷോഭവും രാഷ്ട്രീയ പ്രേരിതമാണെന്നും രജനികാന്ത് ആരോപിച്ചു .
രജനിയുടെ പിന്തുണ കേന്ദ്രസർക്കാരിന് വലിയരീതിയിൽ ഗുണം ചെയ്യും. ഏറെ നാളുകളായി ബി ജെ പി രജനിക്കായി വലവിരിച്ചിട്ട്.പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിൽ രജനിയുടെ വസതിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു .താരം ബി ജെ പിയിൽ ചേരും എന്നതിന് സാധ്യതയില്ല .എന്നാൽ ബി ജെ പി മുന്നണിയിൽ രജനിയുടെ പാർട്ടിയുണ്ടാകും എന്നാണു സൂചന.