ശ്രീനഗര്‍:ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയയാളെ വെടിവെച്ചു കൊന്നു.എസ്.യു.വി വാഹനത്തിലെത്തിയ ആക്രമി ഭട്ടിണ്ടിയിലെ വസതിയുടെ പ്രധാനഗേറ്റിലൂടെ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു.തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചപ്പോഴാണ് പിന്നാലെ പാഞ്ഞെത്തിയ സുരക്ഷാ ഗാര്‍ഡുകള്‍ ഇയാളെ വെടിവെച്ചത്.

അക്രമി ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.സംഭവത്തെ തുടര്‍ന്ന് ഫറൂഖ് അബ്ദുള്ളയുടെ വസതിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി.