ചെന്നൈ:മദ്രാസ് ഐ ഐ റ്റി വിദ്യാർത്ഥിനി ഫാത്തിമാ ലത്തീഫിന്റെ മരണം അന്വേഷിക്കാൻ ബാഹ്യ ഏജന്‍സിയെ ഏൽപ്പിക്കുന്നത് പരിഗണിക്കാമെന്ന് സർവകലാശാലാ ഡീൻ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ അനിശ്ചിത കാല സമര പ്രഖ്യാപനം നടക്കാനിരിക്കെയാണ് അവരെ അനുനയിപ്പിക്കാനുള്ള ഡീനിന്റെ നീക്കം.”ചിന്താബാർ” എന്ന വിദ്യാർത്ഥി സംഘടനയാണ് ഈ വിഷയത്തിൽ സമരരംഗത്തേക്ക് ഇറങ്ങുന്നത്.രണ്ടു വിദ്യാർത്ഥികൾ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.ഫാത്തിമാ ലത്തീഫ് ആത്മഹത്യ ചെയ്തതിന് കാരണക്കാരൻ അധ്യാപകനായ സുദർശൻ പദ്മനാഭനാണ് എന്നാണ് ഫാത്തിമയുടെ കുടുംബമുയർത്തുന്ന പ്രധാന ആരോപണം.
എൻ കെ പ്രേമചന്ദ്രൻ എം പി ലോകസഭയിൽ വിഷയത്തിൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അടിയന്തിര പ്രമേയത്തിന് നോട്ടീസും നൽകിയിട്ടുണ്ട്.