ശശി തരൂരിനെ ട്വിറ്ററില്‍ പിന്തുടരുന്ന ലക്ഷക്കണക്കിനാളുകള്‍ രണ്ട് ദിവസത്തിന് മുമ്പ് വീണ്ടും ഡിക്ഷണറിയെടുക്കേണ്ടി വന്നു. ഇംഗ്ലീഷില്‍ ശശി തരൂരിന്റെ വിജ്ഞാനം എത്രത്തോളമാണെന്ന് കുറച്ചുനാളുകള്‍ക്ക് മുമ്പുള്ള അദ്ദേഹത്തിന്റെ ട്വീറ്റില്‍ നിന്നും ലോകം കണ്ടതാണ്. ഇത് മനസില്‍ ഉള്ളതുകൊണ്ടാകണം രണ്ട് ദിവസം മുമ്പ് പദ്മാവതി സിനിമയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് കണ്ട ആരാധകര്‍ പുതിയ വാക്കിന്റെ അര്‍ത്ഥം തേടി ഇന്റര്‍നെറ്റില്‍ അലഞ്ഞത്.
പക്ഷേ ഇപ്രാവശ്യം പെട്ടുപോയത് മറ്റാരുമായിരുന്നില്ല, ശശി തരൂര്‍ തന്നെയായിരുന്നു. ഇക്കഴിഞ്ഞ 13ന് പദ്മാവതി സിനിമയെക്കുറിച്ച് അദ്ദേഹം പങ്കുവെച്ച ട്വീറ്റില്‍ ‘താങ് ഹൂഗ് ഹാറ്റ്‌സ്(thaang hoog hats)’ എന്നാണ് ഉണ്ടായിരുന്നത്. പക്ഷേ അദ്ദേഹം ഉദ്ദേശിച്ചതാകട്ടെ ‘ദാന്‍ ഗൂങ്കട്ട്‌സ്(than ghoonghast)’ എന്നും. ഇത്തവണ വില്ലനായത് ഓട്ടോകറക്ഷനാണ്. ഉത്തരേന്ത്യന്‍ സ്ത്രീകള്‍ തല മറച്ചുകൊണ്ട് ദുപ്പട്ട ധരിക്കുന്നതാണ് ഗൂങ്കട്ട്‌സ് എന്നു പറയുന്നത്.
എന്നാല്‍ ഇത് മനസിലാകാതെ ധാരാളം പേര്‍ പുതിയ വാക്കിന്റെ അര്‍ത്ഥത്തിനായി ഇറങ്ങിത്തിരിച്ചു. പിന്നീട് ശശി തരൂര്‍ തന്നെയാണ് പറ്റിയ അമളി വെളിപ്പെടുത്തിയത്.
‘പദ്മാവതി സിനിമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. രാജസ്ഥാനിലെ സ്ത്രീകളുടെ ഇന്നത്തെ അവസ്ഥയ്ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. അല്ലാതെ ആറ് നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന റാണിയ്ക്കല്ല. രാജസ്ഥാനി സ്ത്രീകള്‍ സാക്ഷരതയില്‍ വളരെ പിറകിലാണ്. ഗൂങ്കട്ട്‌സിനേക്കാള്‍ പ്രധാനമാണ് വിദ്യാഭ്യാസം’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മുമ്പ് പല താരങ്ങള്‍ക്കും ഓട്ടോകറക്ഷന്‍ വിനയായിട്ടുണ്ട്. എഴുത്തുകാരന്‍ ചേതന്‍ ഭഗതിനും ഇത് പറ്റിയിട്ടുണ്ട്.