പാല:കന്യാസ്ത്രീകളെ അധിക്ഷേപിച്ചതിനു പിന്നാലെ സ്ത്രീപീഡകന് കൂടുതല്‍ പിന്‍തുണ  പ്രഖ്യാപിച്ച് പിസി ജോര്‍ജ്.ഫ്രാങ്കോയെ ജയിലില്‍ സന്ദര്‍ശിച്ചു കൈമുത്തി വണങ്ങിയശേഷം ബിഷപ്പ് നിരപരാധിയാണെന്ന് തനിക്ക് ബോധ്യമുണ്ടെന്നാണ് പൂഞ്ഞാര്‍ എംഎല്‍എ പറഞ്ഞത്.ബിഷപ്പിനെ ജയിലിലാക്കിയത് മാധ്യമപ്രവര്‍ത്തകരാണെന്നും നിരപരാധിയെ ജയിലില്‍ അടച്ചതിനുള്ള ശിക്ഷ ഇടിത്തീയായി എത്തുമെന്നും പിസി പറഞ്ഞു.
ഫ്രാങ്കോയുമായി മുക്കാല്‍ മണിക്കൂറോളം പി സി ജോര്‍ജ്ജ് കൂടിക്കാഴ്ച നടത്തി.സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നാണ് പിസിജോര്‍ജ് പറഞ്ഞത്.പി സി ജോര്‍ജ്ജ് തന്നെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് കാണിച്ച് പീഡനത്തിനിരയായ കന്യാസ്ത്രീ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.കന്യാസ്ത്രീ നല്‍കിയ പരാതി നിയമപരമായി നേരിടുമെന്ന് പി സി ജോര്‍ജ്ജ് അറിയിച്ചു.
കേസിന്റെ തുടക്കം മുതല്‍ ഫ്രാങ്കോയ്ക്ക് അനുകൂലമായ നിലപാടാണ് പിസി ജോര്‍ജ് പറഞ്ഞത്.കന്യാസ്ത്രീകളെ അധിഷേപിച്ച് തികച്ചും സ്ത്രീവിരുദ്ധ പ്രസ്താവനകളാണ് പിസി ജോര്‍ജിന്റെ ഭാഗത്തു നിന്നുണ്ടായത്.