കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.കേരളത്തിലേക്ക് പ്രവേശിക്കരുതെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ഫ്രാങ്കോയോട് ആവശ്യപ്പെട്ടു.രണ്ടാഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമാണ് ജാമ്യ വ്യവസ്ഥ.                                                                           ഫ്രാങ്കോയുടെ ജാമ്യത്തെ സര്‍ക്കാര്‍ കേടതിയില്‍ എതിര്‍ത്തിരുന്നു.ഉന്നത പദവിയിലിരിക്കുന്ന ആളായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.എന്നാല്‍ സര്‍ക്കാരിന്റെ വാദത്തെ മറികടന്ന് കോടതി ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ രഹസ്യ മൊഴിയെടുത്ത സാഹചര്യത്തില്‍ ഇനി ജ്യുഡീഷ്യല്‍ കസ്റ്റഡിയുടെ ആവശ്യമില്ലെന്ന് വാദിച്ചാണ് ഫ്രാങ്കാ രണ്ടാമതും കോടതിയെ സമീപിച്ചത്.