തിരുവനന്തപുരം:ഫ്ളക്സ് കടയുടമയെ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ് മര്‍ദിച്ചതായി പരാതി.കവടിയാറിലെ ‘ഫ്ളക്സ് വേള്‍ഡ്’ ഉടമ സുരേഷിനാണ് മര്‍ദനമേറ്റത്.സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടിയായ സുരേഷും കുടുംബവും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെക്കണ്ട് പരാതി നല്കി.പരാതിയില്‍ ഇടപെടാമെന്ന് മുല്ലപ്പള്ളി ഉറപ്പു നല്‍കിയതായി സുരേഷ് പറഞ്ഞു.
തരാനുള്ള ഒരുലക്ഷം രൂപ ചോദിച്ചതിനാണ് തന്നെ മര്‍ദിച്ചതെന്ന് സുരേഷ് പറഞ്ഞു.ശരത്ചന്ദ്ര പ്രസാദ് കടയില്‍ കയറി സുരേഷിനെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഇന്നലെ രാത്രി ഏഴരക്കാണ് സംഭവം.ശലഭമേളയുടെ ഫ്ളക്സ് വാങ്ങാനാണ് ശരത്ചന്ദ്രപ്രസാദ് കവടിയാര്‍ പ്രിന്റ് വേള്ഡിലെത്തിയത്.ഫ്ളക്സിന്റെ പണം പൂര്‍ണമായും നല്‍കണമെന്ന് സ്ഥാപനയുടമ സുരേഷ് ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായാണ് ശരത് ചന്ദ്ര പ്രസാദ് മര്‍ദിച്ചതെന്ന് സുരേഷ് പറഞ്ഞു.ശരത്ചന്ദ്രപ്രസാദ് സ്ഥാപനത്തിലെ കസേര വലിച്ചെറിയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് പോലീസില്‍ പരാതി നല്‍കാതെ കെപിസിസി അധ്യക്ഷന്‍ പരാതി നല്‍കിയതെന്ന് സുരേഷ് പറയുന്നു.എന്നാല്‍ ആരോപണം ശരത്ചന്ദ്രപ്രസാദ് നിഷേധിച്ചു.