കോഴിക്കോട്:ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി.ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്.ബന്ധുവായ അദീബിനെ നിയമിക്കാന്‍ ജലീല്‍ നേരിട്ട് ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തിയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് ആരോപിച്ചു.യോഗ്യതയില്‍ മാറ്റം വരുത്താന്‍ മന്ത്രി വകുപ്പ് സെക്രട്ടറിക്ക് ഫയലില്‍ കുറിപ്പെഴുതിയെന്നാണ് ഫിറോസിന്റെ വെളിപ്പെടുത്തല്‍.
2016 ജൂലായ് 28ന് കെ.ടി.ജലീല്‍ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ ഐ.എ.എസിന് യോഗ്യതയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് നോട്ട് നല്‍കിയത്. എന്നാല്‍ ഇത് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണെന്ന് ഷാജഹാന്‍ കുറിപ്പെഴുതുകയായിരുന്നു.പക്ഷേ വകുപ്പ് സെക്രട്ടറിയുടെ സിര്‍ദേശം അവഗണിച്ച് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ അധികയോഗ്യത തീരുമാനമെടുക്കാന്‍ മന്ത്രിസഭായോഗ തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി തന്നെ വീണ്ടും കുറിപ്പെഴുതി.ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിടുകയും ചെയ്തു.
യോഗ്യത മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ എന്ന് വ്യക്തമാക്കണമെന്നും ഇ.പി.ജയരാജനെ പേടിക്കാത്ത പിണറായി വിജയന്‍ എന്തിനാണ് ജലീലിനെ പേടിക്കുന്നതെന്നും ഫിറോസ് ചോദിച്ചു.