ശ്രീഹരിക്കോട്ട:  അതിര്‍ത്തികളില്‍ ഉള്ള ശത്രുരാജ്യങ്ങളുടെ റഡാറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന ഉപഗ്രഹമായ എമിസാറ്റ് വിക്ഷേപിച്ചു.9.27നാണ് 29 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 45 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്.മിഷന്‍ ശക്തിയെന്ന ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിന്റെ വിജയത്തിന് തൊട്ടുപിന്നാലെയാണ് മറ്റൊരു നേട്ടം ഇന്ത്യ കൈവരിച്ചത് .ഡിആര്‍ഡിഒ വികസിപ്പിച്ച 436 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമായ എമിസാറ്റിനെ 749 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തിലേക്കാണ് എത്തിക്കുന്നത്.
ഇലക്ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ് അഥവാ എമിസാറ്റ് പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. ഓരോ 90 മിനിറ്റ് കൂടുമ്പോഴും എമിസാറ്റ് ഒരേസ്ഥലത്ത് വീണ്ടും എത്തും.എമിസാറ്റിന് പുറമെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 28 ഉപഗ്രഹങ്ങള്‍ കൂടി പിഎസ്എല്‍വി ഭ്രമണപഥത്തിലത്തിക്കും.ഇതാദ്യമായി പൊതുജനങ്ങള്‍ക്ക് വിക്ഷേപണം കാണാനുള്ള അവസരവും ശ്രീഹരിക്കോട്ടയില്‍ ഒരുക്കി.