ഹൈദരാബാദ്:പത്തുവര്‍ഷം നീണ്ട പ്രണയം പൂവണിഞ്ഞു.ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈനാ നെഹ്വാളും പി കശ്യപും വിവാഹിതരായി. ഹൈദരാബാദില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സിനിമ-കായിക മേഖലയിലെ പ്രമുഖരുമാണ് പങ്കെടുത്തത്. മതപരമായ ചടങ്ങുകള്‍ പിന്നീട് നടക്കും.ഡിസംബര്‍ 21ന് വിപുലമായ വിവാഹസല്‍ക്കാരം നടക്കും.വിവാഹചിത്രങ്ങള്‍ സൈന തന്നെയാണ് ട്വിറ്ററിലുടെ പങ്കുവെച്ചത്.
2005 ല്‍ ഹൈദരാബാദിലെ പി ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.പിന്നീട് ഇരുവരും പ്രണയത്തിലായി. എന്നാല്‍ രണ്ടുപേരുടേയും അടുത്ത സുഹൃത്തുക്കള്‍ക്കല്ലാതെ ആര്‍ക്കും ഇവരുടെ പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നു.കഴിഞ്ഞ സെപ്തംബറിലാണ് വിവാഹക്കാര്യം ഇരുവരും സ്ഥിരീകരിച്ചത്.
മുന്‍ ലോക ബാഡ്മിന്റണ്‍ ഒന്നാം നമ്പര്‍ താരമായ സൈന ഒളിംപിക്സില്‍ വെങ്കല മെഡലും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടിയിട്ടുണ്ട്. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവാണ് കശ്യപ്.