കല്‍പറ്റ:ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു.മൂന്നുമണിയോടെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. സെക്കന്‍ഡില്‍ 8500 ലിറ്റര്‍ വെള്ളമാണ പുറത്തേക്കൊഴുകുന്നത് .നാല് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറക്കാനാണ് തീരുമാനം. കബനി, മാനന്തവാടി,പനമരം പുഴയോയോരങ്ങളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. വയനാട് ഇപ്പോള്‍ അതീവജാഗ്രത മുന്നറിയിപ്പാണുള്ളത്. കരമാന്‍ കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിതാമസിപ്പിച്ചു.
അതേസമയം ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന് 2335.86 അടിയായി.ഇന്ന് അടി 4,46 അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്.