ബലാകോട്ടിലെ ജെയ്ഷെ മുഹമ്മദ് ക്യാമ്പ് ആക്രമണം ലോക് സഭാ തിരഞ്ഞെടുപ്പിലെ വിജയം ഉന്നം വച്ചാണ് .ഫെബ്രുവരി 26 നു വ്യോമസേനാ നടത്തിയ ആക്രമണം ഒരുപാട് വിവാദങ്ങൾക്കു ഇതിനോടകം വഴിവച്ചു കഴിഞ്ഞു .വിവിധ പ്രതിപക്ഷ കക്ഷികൾ മരിച്ച തീവ്രവാദികളുടെ എണ്ണത്തെ സംബന്ധിച്ച സർക്കാർ വിശദീകരണം ആവശ്യപ്പെട്ടു .
‘ഈ സർജിക്കൽ സ്ട്രൈക്ക് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ….തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം,നമുക്ക് കോടികൾ വിലവരുന്ന ഒരു വിമാനം നഷ്ടമായി .ഭാഗ്യം കൊണ്ടാണ് വൈമാനിക്കാൻ അഭിനന്ദൻ വർത്തമാൻ അപകടം അതിജീവിച്ചതും അഭിമാനത്തോടെ പാക്കിസ്ഥാനിൽ നിന്നും തിരിച്ചെത്തിയതും’.
ബി ജെ പി സർക്കാർ എല്ലാ വിധത്തിലും പരാജയപ്പെട്ടു , പാകിസ്താനെതിരെ പോരാടുന്ന പ്രതീതി ജനിപ്പിച്ചു,ഇപ്പോൾ മോദിയെ അവതരിപ്പിക്കുന്നത് മോഡിയില്ലാതെ ഇന്ത്യക്കു നിലനിൽപ്പില്ല എന്നും മോഡി ഒരു അവതാരം ആണ് എന്ന മട്ടിലുമാണ് .
‘എനിക്കദ്ദേഹത്തോടു പറയാനുള്ളത് ഞാനോ അയാളോ ജീവിച്ചിരുന്നാലും ഇല്ലെങ്കിലും ഈ രാജ്യം മുന്നോട്ടു പോകും എന്നാണ്’ മുൻ കാശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു .