തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അച്ഛന് സികെ ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി.പ്രധാനമായും ബാല ഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പോലീസിനു നല്കിയ മൊഴികളിലെ വൈരുദ്ധ്യം അന്വേഷിക്കണമെന്നാണ് ആവശ്യം.അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്കറാണെന്നായിരുന്നു ഡ്രൈവര്‍ അര്ജുന് മൊഴി നല്‍കിയത്.എന്നാല്അര്ജുനാണ് കാര്‍ ഓടിച്ചിരുന്നതെന്നും അപകടസമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നെന്നുമാണ് ലക്ഷ്മി മൊഴി നല്‍കിയത്.
പാലക്കാടുള്ള പൂന്തോട്ടം എന്ന ആയുര്‍വേദ ആശുപത്രിയുമായി ബാലഭാസ്കറിന് ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നു.അതോടൊപ്പം എന്തിനാണ് തിടുക്കപ്പെട്ട് ബാലഭാസ്കര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്നതും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.