തിരുവനന്തപുരം: പ്രമുഖ വയലിനിസ്റ് ബാലഭാസ്കറിന്റെ  മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ചു അച്ഛനാണ് ആദ്യം പരാതി നൽകിയത് .ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ല എന്ന് പലവട്ടം പരാതി ഉയർന്നിരുന്നു .തുടർന്നാണ് ബാലഭാസ്കറിന്റെ പിതാവ് കെ സി ഉണ്ണി മുഖ്യമന്ത്രിയെയും ഡി ജി പിയെയും കണ്ട്  ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു .അന്വേഷണം സി ബി ഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് സർക്കാർ ഇന്ന് പുറത്തിറക്കി .നേരത്തെ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും ബാലഭാസ്കറുടെ മരണം അപകടമരണമാണെന്ന നിലയിലാണ് കേസന്വേഷണം നടത്തിയത് ഇതിൽ ബാലഭാസ്കറിന്റെ ബന്ധുക്കൾക്ക് തൃപ്തിയില്ല .സ്വർണ്ണക്കടത്തും ബാലഭാസ്കറിന്റെ സ്വത്ത് സംബന്ധിച്ച് സുഹൃത്തുക്കളിൽ ചിലരെ കുറിച്ചുള്ള സംശയവുമാണ്  ഇപ്പോൾ സി ബി ഐ അന്വേഷണത്തിലേക്ക് എത്തിച്ചിരിക്കുന്നത് .